KALA [Kerala Arts Lovers Association], Abu Dhabi
KALA Abu Dhabi, is one of the premier socio-cultural organisation in the capital city of UAE, Abu Dhabi.
We are devoted to the growth of fine arts and welfare of artists.
KALA ABU DHABI conducted several remarkable socio-cultural programs
along with invaluable humanitarian and voluntary activities since its inception in 2006.
അബുദാബിയിലെ കല സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വിപ്ലവത്തിന് തിരികൊളുത്തിയ സംഘടനയാണ് കല അബുദാബി. വൈവിധ്യം നിറഞ്ഞ പരിപാടികളിലൂടെ അബുദാബിയിൽ ചരിത്രം സൃഷ്ടിച്ച കലയുടെ പത്തുവർഷം നീണ്ട പ്രയാണം സംഭവ ബഹുലമാണ്.
അബുദാബി അൽവത്ബ ആശുപത്രിയിൽ നിരാലംബരായി കിടന്ന ലംബ റെഡ്ഢി രാമ റെഡ്ഢി എന്ന ആന്ധ്രാക്കാരനെ സ്ട്രക്ച്ചറിൽ കിടത്തി ആന്ധ്രയിലെത്തിച്ചതും അബുദാബി അൽവത്ബ സെന്റർ ജെയിലിൽ കാലാവധി പൂർത്തിയായിട്ടും നാട്ടിൽ പോകാൻ കഴിയാതിരുന്ന അൻപതോളം ഇന്ത്യാക്കാരെ നാട്ടിലെത്തിച്ചതും കലയുടെ പ്രവർത്തനങ്ങളിലെ സാന്ത്വന സ്പർശങ്ങളാണ് .
പത്മവിഭൂഷൺ നൽകി രാഷ്ട്രം അംഗീകരിച്ച ഗാനഗന്ധർവൻ കെ.ജെ യേശുദാസിനെ അബുദാബിയിൽ ആദരിച്ചതും ജയചന്ദ്രൻ,ചിത്ര തുടങ്ങിയവരുടെ സംഗീത സന്ധ്യകൾ ഒരുക്കിയതും എം.പി.വീരേന്ദ്രകുമാറിനെപ്പോലുള്ള ലബ്ധപ്രതിഷ്ഠരായ മാദ്ധ്യമപ്രവർത്തകരെ ആദരിച്ചതും ,കഥകളി മഹോത്സവങ്ങളും കബഡി ടൂർമമെന്റുകളും കലയുടെ പ്രവർത്തന പാതയിലെ പൊൻതൂവലുകളാണ്.
Office Bearers
President
Tomichan Varkey
|
General Secretary Ashok Kumar
|